Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Court Bridge

Alappuzha

ജില്ലാ കോ​ട​തി​പ്പാ​ലം: 2027ല്‍ ​പൂ​ര്‍​ത്തി​യാ​കും

ആ​ല​പ്പു​ഴ: കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം 2027ല്‍ ​പൂ​ര്‍​ത്തി​യാ​യേ​ക്കും. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് (കെ​ആ​ര്‍​ബി​എ​ഫ്) അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. നി​ല​വി​ല്‍ 27 ശ​ത​മാ​ന​ത്തോ​ളം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

മ​ത്സ്യ​ക​ന്യ​ക ശി​ല്പ​വും വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയു​ടെ പൈ​പ്പു​ക​ളു​മാ​ണ് നി​ര്‍​മാ​ണ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​ത്. നി​ല​വി​ല്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ 2026 ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ 2027 മാ​ര്‍​ച്ചോ​ടെ​യേ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​വൂ എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

നി​ല​വി​ല്‍ ക​നാ​ലി​ന്‍റെ ര​ണ്ടു​ക​ര​യി​ലും ഒ​രേ​സ​മ​യ​മാ​ണ് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്. റാ​മ്പ് റോ​ഡി​ന്‍റെയും ഫ്‌​ളൈ ഓ​വ​റി​ന്‍റെയും ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ച അ​വ​സ്ഥയി ലാ​ണ്. ക​ഴി​ഞ്ഞ ഓഗ​സ്റ്റ് അ​ഞ്ചി​നാ​ണ് പ​ഴ​യപാ​ലം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചുനീ​ക്കി​യ​ത്. ഏ​ക​ദേ​ശം 102 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ ച്ചെല​വ് ക​ണ​ക്കു കൂ​ട്ടി​യ​രു​ന്ന​ത്. മി​ക്ക​വാ​റും ഈ ​തു​ക​യി​ല്‍ മാ​റ്റം വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു.

റൗ​ണ്ട് ടേ​ബി​ള്‍ മാ​തൃ​ക​യി​ലാ​ണ് പാ​ലം വ​രി​ക. ഇ​രു ക​ര​ക​ളി​ലും മൂ​ന്നു ലൈ​ന്‍ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടാ​വും. മേ​ല്‍​പ്പാ​ല​വും അ​ടി​പ്പാ​ത​യും റാ​മ്പും ചേ​ര്‍​ന്ന​താ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ ഡി​സൈ​ന്‍. 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മേ​ല്‍​പ്പാ​ല​വും റാ​മ്പു​ക​ളും ഉ​ണ്ടാ​വും. കൂ​ടാ​തെ 7.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ അ​ടി​പ്പാ​ത​യും ഉ​ണ്ടാ​വും.

ആ​കെ 168 പൈ​ലിം​ഗു​ക​ളാ​ണ് പാ​ല​ത്തി​ന് ആ​വ​ശം. ഇ​തി​ല്‍ 91 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ 174 ഗ​ര്‍​ഡ​റു​ക​ളാ​ണ് വേ​ണ്ട​ത്. ഇ​തി​ല്‍ 16 എ​ണ്ണം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്.

Latest News

Corehub Up